
വയനാട്: വയനാട് പൂക്കോട് വെറ്റിനറി സര്‍വകലാശാലാ കവാടത്തിന് സമീപം മാവോയിസ്റ്റ് സംഘം എത്തിയതായി സൂചന. ആയുധധാരികളായ മൂന്നംഗ സംഘമാണ് എത്തിയതെന്നാണ് പ്രദേശവാസികൾ പറയുന്നത്.സംഘം കോളേജ് കവാടത്തില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകൾ പതിച്ചതായും ഇവ നീക്കം ചെയ്താല്‍ സ്ഫോടനം നടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സർവകലാശാലയിലെ സുരക്ഷാ ഉദ്യോഗസ്ഥനായ പ്രഭാകരന്‍ പറഞ്ഞു.തന്‍റെ ഫോണ്‍ പിടിച്ചു വാങ്ങി പരിശോധിച്ചുവെന്നും പോവാന്‍ നേരം തിരിച്ചേല്‍പിച്ചുവെന്നും ഇദ്ദേഹം പറഞ്ഞു. പ്രദേശത്ത് പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തുകയാണ്.