India

ഇന്ത്യയെ അപമാനിച്ച് വീണ്ടും ആമസോൺ: അമേരിക്കൻ സൈറ്റിൽ ഗാന്ധിയുടെ ചിത്രമുള്ള വള്ളി ചെരിപ്പുകൾ

ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.
ഗാന്ധിയുടെ ചിത്രം പതിപ്പിച്ച ചെരിപ്പിക്കുകൾ വിൽപന നടത്തുന്നതിന് ആമസോണിനെതിരെ ട്വിറ്റെർ ഉപയോഗ്താക്കൾ സുഷമ സ്വരാജിന് പരാതി നൽകി.

ന്യൂഡൽഹി: മഹാത്മാ ഗാന്ധിയുടെ ചിത്രം പ്രിന്റ് ചെയ്ത വള്ളി ചെരിപ്പുകൾ വിൽപനയ്ക്കെത്തിച്ച് ആമസോൺ വീണ്ടും ഇന്ത്യയെ അപമാനിച്ചു. ആമസോണിന്റെ അമേരിക്കൻ ഓൺലൈൻ സൈറ്റിലാണ് ഇങ്ങിനെയൊരു പ്രവർത്തി കമ്പനി ചെയ്തിരിക്കുന്നത്.

ദിവസങ്ങൾ മുൻപ് കാനഡയിലെ ആമസോൺ സൈറ്റിൽ ഇന്ത്യൻ ദേശീയ പതാകയെ ചവിട്ടിയിൽ പതിപ്പിച്ച് വിൽപന നടത്തിയിരുന്നു. ഇതിനെതിരെ ഇന്ത്യൻ ജനത പ്രതിഷേധമറിയിച്ചിരുന്നു. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ആമസോണിന് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് ആമസോൺ മാപ്പു പറയുകയും ചവിട്ടി പിൻവലിക്കുകയും ചെയ്തിരുന്നു.

ഇപ്പോൾ വീണ്ടും ചെരിപ്പിലൂടെ ഇന്ത്യയെ അപമാനിക്കുകയാണ് ആമസോൺ ചെയ്തിരിക്കുന്നത്. ഗാന്ധിയുടെ ചില വാക്യങ്ങൾ ചെരുപ്പിൽ കുറിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെയും ജനങ്ങൾ ട്വിറ്ററിലൂടെ ആമസോണിന്റെ നടപടിയെ പറ്റി അറിയിച്ചിട്ടുണ്ട്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *