
കണ്ണൂർ:തളിപ്പറമ്പ് സ്വത്ത് തട്ടിപ്പു കേസിലെ ഒന്നാം പ്രതിയായ അഡ്വക്കേറ്റ് ശൈലജ കീഴടങ്ങി.തളിപ്പറമ്പ് ഡിവൈഎസ്പി ക്കു മുപാകെയാണ് ഇവർ കീഴടങ്ങിയത്.ഷൈലജയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.മുൻ സഹകരണ റെജിസ്ട്രർ ബാലകൃഷ്ണന്റെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് കേസ്.ഷൈലജയുടെ സഹോദരി ജാനകി ബാലകൃഷ്ണനെ വിവാഹം ചെയ്തെന്ന വ്യജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തിയത്.കേസിൽ ജാനകിയെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.