അടിമാലി: അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. എല്‍ഐസി ഓഫീസിലെ താല്‍ക്കാലിക സുരക്ഷാജീവനക്കാരനാണ് ഓഫീസിനു തീയിട്ടത്. ഇയാളെ ജോലിയില്‍ നിന്നും പിരിച്ചുവിടാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഈ തീരുമാനത്തില്‍ പ്രകോപിതനായ ഇയാള്‍ ഇന്നുച്ചയോടെ ഓഫീസില്‍ പെട്രോളുമായെത്തി തീയിടുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അടിമാലി, മൂന്നാര്‍ എന്നിവിടങ്ങളില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വിലയിരുത്തുന്നു.
Kerala
അടിമാലി എല്‍ഐസി ഓഫീസിനു സുരക്ഷാ ജീവനക്കാരന്‍ തീയിട്ടു
Previous Articleഹര്‍ത്താലുകള്‍ നിരോധിക്കാനാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി