ന്യൂഡൽഹി:ആധാർ കാർഡ് ഉപയോഗിച്ച് എല്ലാ വിധ ഇടപാടുകളും നടത്താൻ ഉള്ള പുതിയ സംവിധാനത്തെ പറ്റി സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.
എല്ലാവിധ ഡിജിറ്റൽ ഇടപാടുകളും ഇനി ആധാർ നമ്പർ ഉപയോഗിച്ച് നടത്താൻ സർക്കാർ നിയമം വരുമെന്ന് സൂചന.
ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നമ്പർ ഇല്ലാതെയാണ് പുതിയ സംവിധാനം വരുക.കറൻസി രഹിത സമ്പത്വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ നീക്കം.
മൊബൈൽ ഫോണിലൂടെ ആധാർ നമ്പറും തിരിച്ചറിയാനുള്ള ബിയോമെട്രിക് സംവിധാനങ്ങളും ഉപയോഗിച്ചായിരിക്കും ഇടപാടുകൾ നടത്തുക എന്ന് യുനീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ മേധാവി അജയ് പാണ്ഡെ വ്യക്തമാക്കി.
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും ബിയോമെട്രിക് സംവിധാനം ഉണ്ടായിരിക്കും .മൊബൈൽ നിർമാതാക്കൾ,വ്യാപാരികൾ,ബാങ്കുകൾ എന്നിങ്ങനെയുള്ള എല്ലാ മേഖലയെയും ഏകോപിപ്പിച്ചായിരിക്കും പുതിയ സംവിധാനം നിലവിൽ വരിക.