കൊൽക്കത്ത:കൊല്‍ക്കത് കാര്‍ഡിനെ ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയായി കാണാനാകില്ലെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. ആധാര്‍ കാര്‍ഡ് തെളിവായി ചൂണ്ടിക്കാട്ടി ഇന്ത്യന്‍ പൗരനാണെന്ന കേസിലെ പ്രതിയുടെ അവകാശവാദം തള്ളിയാണ് കോടതി ഈ നിരീക്ഷണം നടത്തിയിരിക്കുന്നത്.
ഫോറിനേഴ്‌സ് ആക്ടിലെ 14 എഫ് വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ജോയ്മല്യ ബാഗ്ച്ചിയുടെ നിരീക്ഷണം. ഇന്ത്യയില്‍ ദീര്‍ഘനാളായി താമസിക്കുന്നു എന്നതിന് തെളിവായി പ്രതി ഹാജരാക്കിയത് ആധാര്‍ കാര്‍ഡായിരുന്നു.
2016ലെ ആധാര്‍ ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം ഇത് പൗരത്വത്തിനുള്ള തെളിവായി കാണാനാകില്ലെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാരിന്റെ സബ്‌സിഡി ആനുകൂല്യങ്ങള്‍ക്കും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കുമാണ് ആധാര്‍ ഉപകരിക്കുകയെന്നും ആക്ടിലെ വ്യവസ്ഥകള്‍ ചൂണ്ടിക്കാട്ടി കോടതി വ്യക്തമാക്കി.