കൊച്ചി:പ്രമുഖ നടിയും നർത്തകിയുമായ താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.അണുബാധ ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ ഈ മാസം 22നു തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.നർത്തകൻ,നൃത്ത സംവിധായകൻ,ചാനൽ അവതാരകൻ എന്നീ നിലകളിൽ പ്രശസ്തനായ രാജാറാം സീരിയലിലും സിനിമകളിലും ചെറിയ വേഷങ്ങളിലും അഭിനയിച്ചിട്ടുണ്ട്.താരാ കല്യാണിനൊപ്പം നൃത്ത വേദികളിലും സജീവമായിരുന്ന ഇദ്ദേഹം നൃത്താദ്ധ്യാപകൻ എന്ന നിലയിലാണ് കൂടുതലായും അറിയപ്പെട്ടിരുന്നത്.
Kerala
നടി താരാ കല്യാണിന്റെ ഭർത്താവ് രാജാറാം ഡെങ്കി പനി ബാധിച്ചു മരിച്ചു
Previous Articleഹര്‍ത്താലിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം