
കൊച്ചി: യുവനടിയെ തട്ടിക്കൊണ്ട് പോയ സംഭവത്തില്‍ മുഖ്യ പ്രതി പള്‍സര്‍ സുനിയുടെ സുഹൃത്ത് അമ്പലപ്പുഴ കക്കാഴം സ്വദേശി അൻവർ അറസ്റ്റിൽ. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. സുനി അന്‍വറിന്റെ വീട്ടിലെത്തിയിരുന്നെന്നും പണം ആവശ്യപ്പെട്ടുവെന്നും ഇയാള്‍ 10000 രൂപ സുനിക്ക് നൽകിയെന്നുമാണ് പോലീസിന് കിടത്തിയ വിവരം. ഇനി പിടികൂടാനുള്ള സുനി ഉൾപ്പെടെ ഉള്ള മുന്ന് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പോലീസ് ഇറക്കിയിട്ടുണ്ട്.