കൊച്ചി: നടിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കോടതിയില്‍ കീഴടങ്ങാനായി കൊച്ചിയില്‍ എത്തിയ ദിവസം കായലില്‍ ഏറിഞ്ഞെന്ന് പള്‍സര്‍ സുനി. ഫോണ്‍ എറിഞ്ഞ സ്ഥലം തെളിവെടുപ്പിനിടെ സുനി പോലീസിന് കാട്ടി കൊടുത്തിട്ടുണ്ട്. കൊച്ചി കായലില്‍ ഏറെ ഒഴുക്കുള്ള ഭാഗത്ത് വെള്ളത്തില്‍ എറിഞ്ഞ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. നടിയുടെ ചിത്രങ്ങൾ ഉള്ള മെമ്മറി കാര്‍ഡ് കറുകുറ്റിയിലെ അഭിഭാഷകന് നല്കിയ കവറിലുണ്ടെന്നാണ് സുനി പോലീസിനോട് പറഞ്ഞിരിക്കുന്നത്. ഇതിന്റെ പരിശോധന പൂർത്തിയായാൽ മാത്രമേ സുനിയുടെ മൊഴി സത്യമാണോ എന്ന് പറയാൻ പറ്റു.
Kerala
മൊബൈൽ ഫോൺ കായലിൽ എറിഞ്ഞു; പൾസർ സുനി
Previous Articleജുഗിലിന് വിട