
കൊച്ചി: കൊച്ചിയില്‍ നടിക്ക് നേരെയുണ്ടായ അതിക്രമത്തിലെ പ്രതികള്‍ക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവ് എം.ടി.രമേശ്. സംഭവത്തിലെ പ്രധാന പ്രതികളിലൊരാളായ വി പി വിജീഷ് പി ജയരാജന്റെ അയല്‍വാസിയും വിജീഷിന്റെ സഹോദരന്‍ സജിലേഷ് കതിരൂര് മനോജ് വധക്കേസിലെ ഗൂഡാലോചനാ കേസില്‍ പ്രതിയും ആണ്. ഇതിൽ നിന്നും വിജേഷിന്റെ സി പി എം ബന്ധം ഊഹിക്കാവുന്നതേ ഉള്ളു., രമേശ് പറഞ്ഞു. ഒരു സോഷ്യൽ വെബ്സൈറ്റ് ആയ ഫേസ് ബുക്കിലാണ് രമേശ് ഇക്കാര്യങ്ങൾ ആരോപിച്ചത്.