
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിന്റെ അനുബന്ധ കുറ്റപത്രത്തോടൊപ്പം പോലീസ് സമർപ്പിച്ച രേഖകളും വീഡിയോ ദൃശ്യങ്ങളുടെ പകർപ്പും ആവശ്യപ്പെട്ട് നടൻ ദിലീപ് നൽകിയ രണ്ട് ഹർജികളിൽ അങ്കമാലി കോടതി ഇന്നു വിധി പറയും.കേസിലെ മുഖ്യപ്രതി പൾസർ സുനി പകർത്തിയ ദൃശ്യങ്ങളാണ് ദിലീപ് ആവശ്യപ്പെട്ടിരിക്കുന്നത്.ചട്ടപ്രകാരം ഈ തെളിവ് തനിക്ക് ലഭിക്കേണ്ടതാണെന്ന് ദിലീപ് സമർപ്പിച്ച ഹർജിയിൽ പറയുന്നു.ദൃശ്യങ്ങളിൽ നിന്നും ഒരു സ്ത്രീ ശബ്ദം എഡിറ്റ് ചെയ്തു മാറ്റിയിട്ടുണ്ടെന്നും ഇവർ നൽകുന്ന നിർദേശങ്ങൾ ഇടയ്ക്ക് കേൾക്കാനാകുന്നുണ്ടെന്നും ദിലീപ് ഹർജിയിൽ ആരോപിക്കുന്നു.അതേസമയം ദൃശ്യങ്ങൾ ഉപയോഗിച്ച് നടിയെ വീണ്ടും അപമാനിക്കാനുദ്ദേശിച്ചാണ് ദിലീപ് ദൃശ്യങ്ങൾ ആവശ്യപ്പെടുന്നതെന്നാണ് പോലീസിന്റെ വാദം.ഈ രേഖകൾ പ്രതിയുടെ കൈയിലെത്തിയാൽ ഇരയെ അപകീർത്തിപ്പെടുത്താൻ സാധ്യത ഉണ്ടെന്ന തടസവാദമായിരിക്കും പോലീസ് ഉന്നയിക്കുക.