തിരുവനന്തപുരം : കൊച്ചിയിൽ നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് ശക്തമായി ഇടപെട്ടിട്ടുണ്ടെന്നു വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ അരങ്ങേറിയ സംഭവം വളരെ ഗൗരവത്തോടെ തന്നെ കാണുന്നു. പ്രധാന പ്രതികളെ ഉടനെ പിടി കൂടാൻ കഴിയും അവരെ അറസ്റ് ചെയ്ത ശേഷം കൂടുതൽ നടപടികളും ഉണ്ടാവും , അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച സംഭവത്തിൽ കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയർന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
സംസ്ഥാനത്ത വിജിലൻസ് രാജാണോ എന്ന ഹൈ കോടതിയുടെ വിമര്ശനം സർക്കാർ ഗൗരവമായി കാണുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനു പൊതു മാനദണ്ഡം കൊണ്ടുവരാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യ മന്ത്രി പറഞ്ഞു. സെക്രട്ടറിയേറ്റിൽ ഫയലുകൾ കെട്ടികിടക്കുകയാണെന്ന വാർത്തകളിൽ ഒരു കഴമ്പും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.