Kerala

നടിയെ ആക്രമിച്ച കേസിൽ ഗുഢാലോചനക്കാരെ മുഖ്യമന്ത്രിയ്ക്ക് അറിയാം; വി മുരളീധരൻ

keralanews actress attack case

തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ ഗുഢാലോചനക്കാരെ കുറിച്ച് മുഖ്യമന്ത്രിയ്ക് അറിയാമെന്നു ബി ജെ പി ദേശീയ നിർവാഹകസമിതി അംഗം വി മുരളീധരൻ. ആക്രമണം ഒരു സ്ത്രീയുടെ അനുവാദത്തോടെയാണെന്നു പൾസർ സുനി പറഞ്ഞിട്ടും അന്വേഷണം ആ സ്ത്രീയിലേക്ക് തിരിയാത്തത്  പിണറായി പറഞ്ഞിട്ടാണെന്നും അദ്ദേഹം  പറഞ്ഞു.  മുഖ്യ പ്രതിയെ പുറത്തു കൊണ്ടുവരാൻ മുഖ്യമന്ത്രിയ്ക് ധൈര്യമില്ലെന്നും  കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ മാത്രമേ സത്യം പുറത്തു വരൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *