കൊച്ചി : നടിയ്ക്കെതിരെയുള്ള ആക്രമണത്തിൽ ഒടുവിൽ അന്വേഷണം എത്തി നിൽക്കുന്നത് കൊച്ചിയിലെ പ്രമുഖ അഭിഭാഷകൻ പ്രദീഷ് ചാക്കോയിൽ. നിരവധി സിനിമാ സുഹൃത്തുക്കൾ പ്രദീഷുമായി നിരന്തരം ആശയ വിനിമയം നടത്തുന്നത് നിരീക്ഷിച്ച പോലീസുകാർ കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്ന് അഭിഭാഷകനെ പ്രതിചേർക്കാനുള്ള തീരുമാനത്തിലെത്തി. പൾസർ സുനിയിൽ നിന്ന് കേസിന്റെ മാനം വേറെ വഴിയിലേക്കാണ് നീങ്ങുന്നത്.
കൊച്ചി കോടതിയിൽ കീഴടങ്ങാനെത്തിയ പൾസർ സുനിയെ കോടതി മുറിയിൽ നിന്നും വലിച്ചിറക്കിയാണ് പോലീസ് അറസ്റ് ചെയ്തത്. തുടർന്ന് ചോദ്യം ചെയ്തപ്പോഴാണ് അഭിഭാഷകനായ പ്രദീഷിനെ മൊബൈൽ ഫോൺ അടങ്ങുന്ന സഞ്ചി ഏൽപ്പിച്ചതായി സുനി മൊഴിനൽകിയത്. എന്തായാലും കേസ് ചുരുട്ടിക്കെട്ടാൻ കഴിയാതെ പോലീസ് വലയുകയാണ്. .