കൊച്ചി : ” ജീവിതത്തിൽ പല തിരിച്ചടികളും നേരിട്ടിട്ടുണ്ട്. സംഭവിക്കാൻ പാടില്ല എന്ന് കരുതിയ പലതും സംഭവിച്ചു. ജീവിതത്തിൽ ഉയർച്ചയും താഴ്ചയും അനുഭവിച്ചു” നടി പറയുന്നു. സമൂഹ മാധ്യമമായ ഇൻസ്റാഗ്രാമിലാണ് നടി ഈ വാക്കുകൾ കുറിച്ചിട്ടത്. ഈ പ്രതിസന്ധികളെയെല്ലാം തരണം ചെയ്യുമെന്നും നടി പറയുന്നു.
ഫെബ്രുവരി പതിനേഴിനാണ് യുവ നടി കാറിൽ ആക്രമിക്കപ്പെട്ടത്. സംഭവം ആസൂത്രണം ചെയ്ത മുഖ്യപ്രതി പൾസർ സുനി ഉൾപ്പെടെയുള്ള പ്രതികളെ പോലീസ് അറസ്റ് ചെയ്തിരുന്നു. നടിയുടെ ഫോട്ടോയും വിഡിയോയും പകർത്തിയ മൊബൈൽ ഫോൺ കണ്ടെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് . ഇതിനിടെ നടി നായികയായി അഭിനയിക്കുന്ന പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം കൊച്ചിയിൽ ആരംഭിച്ചു. അഭിനയ ജീവിതത്തിലേക്ക് നടി തിരികെ എത്തിയതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.