തിരുവനന്തപുരം:പീഡനത്തിനിരയായവർ തങ്ങളുടെ ദുരനുഭവം വെളിപ്പെടുത്തുന്ന ‘മീ ടൂ’ ക്യാമ്പെയിനിൽ കുടുങ്ങി നടനും എംഎൽഎയുമായ മുകേഷും.ബോളിവുഡ് സിനിമയിലെ കാസ്റ്റിങ് ഡയറക്റ്ററായ ടെസ് ജോസഫാണ് മുകേഷിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. 19 വർഷം മുൻപ് ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയുടെ ചിത്രീകരണം നടക്കുന്നതിനിടെ മുകേഷ് തന്നെ നിരന്തരം ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് ശല്യം ചെയ്തിരുന്നു എന്നാണ് ഇവർ വെളിപ്പെടുത്തിയിരിക്കുന്നത്.പരിപാടിയുടെ അവതാരകനായിരുന്ന മുകേഷിന്റെ ശല്യം സഹിക്കാനാകാതെ താൻ പിന്നീട് തന്റെ സുഹൃത്തിന്റെ മുറിയിലേക്ക് മാറിയെന്നും എന്നാൽ അടുത്ത എപ്പിസോഡിന്റെ ചിത്രീകരണ സമയത്ത് തന്റെ മുറി മുകേഷിന്റെ മുറിയുടെ തൊട്ടടുത്തേക്ക് മാറ്റാൻ മുകേഷ് ഹോട്ടൽ അധികൃതരോട് ആവശ്യപ്പെടുകയും അവർ അത് ചെയ്യുകയും ചെയ്തു.അന്ന് തന്റെ ബോസ് ആയിരുന്ന തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയനോട് താൻ കാര്യങ്ങൾ പറയുകയും അദ്ദേഹം തന്നെ അടുത്ത ഫ്ലൈറ്റിൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ സഹായിച്ചുവെന്നും ടെസ് ജോസഫ് തന്റെ ട്വിറ്ററിൽ കുറിച്ചു.ടെസ്സിന്റെ ഈ വെളിപ്പെടുത്തലിനു താഴെ ഇത് മലയാള നടൻ മുകേഷിനെക്കുറിച്ചാണോ എന്ന ചോദ്യത്തിന് മുകേഷിന്റെ ചിത്രം സഹിതം ഇവർ കമന്റ് ചെയ്യുകയും ചെയ്തു.ഇക്കാര്യങ്ങൾ ലോകത്തെ അറിയിക്കാൻ വേണ്ടിയാണ് താൻ കുറിച്ചതെന്നും നിയമപരമായി പരാതി നല്കാൻ താൻ തയ്യാറല്ലെന്നും ടെസ് വ്യക്തമാക്കി.അതേസമയം ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി മുകേഷ് രംഗത്തു വന്നു.താന്‍ അങ്ങനെ ഒരു കാര്യം ചെയ്ട്ടില്ല. അങ്ങനെ ചെയ്യില്ല എന്നുമാണ് മാധ്യമങ്ങളോടെ പ്രതികരിക്കവെ മുകേഷ് പറഞ്ഞത്. ലെ മെറിഡിയന് ഹോട്ടലില്‍ തന്നെയാണ് താന്‍ അന്ന് താമസിച്ചത്.അവിടെ വച്ച് അവരെ കണ്ടാതായി താന്‍ ഓര്‍ക്കുന്നില്ല. ഫോട്ടോ കണ്ടിട്ടുപോലും തനിക്ക് അവരെ ഓര്‍മ്മ വരുന്നില്ല. തനിക്കവരെ അറിയില്ല. ഫോണില്‍ കൂടി ശല്യപ്പെടുത്തി എന്ന് പറയുന്നത് ഒരിക്കലും താനായിരിക്കില്ല. അവര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായതായകാം. ഫോണില്‍ കൂടി വിളിച്ചത് താനാണ് എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കും. മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും വിളിച്ചതാകാം എന്നും മുകേഷ് പറഞ്ഞു.കേസിനു വഴക്കിനും ഒന്നു പോകാന്‍ താല്‍പ്പര്യമില്ല. എന്റെ മനസില്‍ ഉള്ളത് പറഞ്ഞതാണ് എന്ന് ടെസ് ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് രാഷ്ട്രീയവല്‍ക്കരിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അത് മുഖവിലക്ക് എടുക്കണം എന്നും മുകേഷ് പറഞ്ഞു.