Food, Kerala, News

സംസ്ഥാനത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ നടപടി; രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍

keralanews action to control inflation in the state 50 tonnes of onions will be imported within two days

തിരുവനന്തപുരം: സംസ്ഥാനത്ത് സവാളയുടെ വിലക്കയറ്റം നിയന്ത്രിയ്ക്കാന്‍ രണ്ട് ദിവസത്തിനകം 50 ടണ്‍ സവാള എത്തിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കേരളത്തില്‍ രണ്ടു ദിവസത്തിനകം 50 ടണ്‍ സവാള നാഫെഡില്‍നിന്ന് എത്തിക്കും. ഒരു കിലോ 50 രൂപാ നിരക്കില്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.അടുത്ത ഒരാഴ്ചയ്ക്കിടെ 50 ടണ്‍ കൂടി എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 100 ടണ്‍ സവാള നാഫെഡില്‍ നിന്നും സംഭരിക്കാനാണ് തീരുമാനം എടുത്തിട്ടുള്ളത്. എക്‌സ് ഗോഡൗണ്‍ വിലയ്ക്ക് ലഭിക്കണമെന്ന് നാഫെഡ് എംഡിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.പൊതുവികരണ മേഖലയുമായി ബന്ധപ്പെട്ട് വിതരണം ചെയ്യുന്നതിന്, അങ്ങനെയൊരു പ്രൊവിഷന്‍ നാഫെഡിന്റെ വിതരണ കാര്യത്തില്‍ ഉണ്ട്. ആ ഒരു സൗകര്യം വേണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ 50 രൂപയിലും കുറഞ്ഞ വിലയ്ക്ക് സവാള നല്‍കാനാകുമെന്നും മന്ത്രി പറഞ്ഞു.സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന സവാള ലോഡും പകുതിയായി കുറഞ്ഞു. പത്തുരൂപ വരെയാണ് സവാളയ്ക്കും ഉള്ളിക്കും ഓരോദിവസവും കൂടുന്നത്. സവാളയ്ക്ക് തൊണ്ണൂറ് രൂപയും ഉള്ളിക്ക് നൂറ്റി ഇരുപതുമായിരുന്നു ചാല ചന്തയിലെ കഴിഞ്ഞദിവസത്തെ വില. രണ്ടാഴ്ച കൊണ്ടാണ് വില ഇരട്ടിയായത്.ഈ വര്‍ഷമാദ്യവും ഇതേപോലെ വില കൂടിയിരുന്നു. നാഫെഡ് വഴി കൂടുതല്‍ ഇറക്കുമതി ചെയ്താണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. സമാനമായ ഇടപെടലാണ് ഇത്തവണയും ആലോചിക്കുന്നത്.കര്‍ണാടകത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നുമുള്ള സവാള വരവ് കുറഞ്ഞതോടെ മാര്‍ക്കറ്റുകളിലേക്ക് എത്തുന്ന ലോഡും പകുതിയായി കുറഞ്ഞിട്ടുണ്ട്. കൃത്രിമക്ഷാമം സൃഷ്ടിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും പരിശോധന കര്‍ശനമാക്കുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

Previous ArticleNext Article