Kerala, News

കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതക ചോർച്ച

keralanews acetylene leak may have caused blast on ship in cochin shipyard

കൊച്ചി:കൊച്ചി കപ്പൽശാലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകച്ചോർച്ചയാണെന്ന് കണ്ടെത്തി. ഫാക്റ്ററീസ് ആൻഡ് ബോയിലേർസ് വകുപ്പാണ് ഇത് കണ്ടെത്തിയത്.തലേദിവസം രാത്രിയിൽ ചോർന്ന് തേർഡ് ഡെക്കിൽ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചത്.അറ്റകുറ്റപ്പണി നടത്തിയ വാട്ടർ ടാങ്കിനു സമീപത്തെ റെഫ്രിജറേഷൻ,ശീതീകരണ പ്ലാന്റിന് സമീപത്തായിരുന്നു സ്ഫോടനം നടന്നത്.സ്ഫോടനം നടന്ന കപ്പൽശാല കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊൻ രാധാകൃഷ്‌ണൻ സന്ദർശിച്ചു.കപ്പലിന് മുൻപിലെ ഹോട് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് കപ്പൽശാല അധികൃതർ ആദ്യം പറഞ്ഞത്.എന്നാൽ അങ്ങനെയല്ലെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് സ്ഥിതീകരിച്ചു. സ്ഫോടനം നടന്ന തേർഡ് ഡെക്കിൽ തിങ്കളാഴ്ച രാത്രി അസറ്റിലിൻ വൻതോതിൽ നിറഞ്ഞിരുന്നതായാണ് നിഗമനം.ഇതറിയാതെ തൊഴിലാളികൾ ആരെങ്കിലും വെൽഡിങ് ടോർച്ച് കത്തിച്ചപ്പോളാകാം സ്ഫോടനം നടന്നത്.സംഭവത്തെ കുറിച്ച് വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്റ്റർ പ്രമോദ് നിയോഗിച്ചിട്ടുണ്ട്.അഞ്ചു ദിവസത്തിനകം ഈ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കും.

Previous ArticleNext Article