India, News

നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും

keralanews accused in nirbhaya case will be hanged on the 22nd of this month

ന്യൂഡൽഹി:നിർഭയ കേസ് പ്രതികളെ ഈ മാസം 22 ന് തൂക്കിലേറ്റും.ഡൽഹി പട്യാല ഹൗസ് കോടതിയുടേതാണ് ഉത്തരവ്.മുകേഷ്,വിനയ് ശർമ്മ, പവൻ ഗുപ്ത, അക്ഷയ് സിങ് എന്നീ നാലു പ്രതികളുടെ വധ ശിക്ഷ ഈ മാസം 22ന് രാവിലെ ഏഴുമണിക്ക് നടപ്പാക്കാനാണ് പട്യാല കോടതിയുടെ ഉത്തരവ്. ഏതെങ്കിലും കോടതിക്ക് മുന്നിലും ഒരു ദയാഹർജി നിലവിലില്ല, എല്ലാ പ്രതികളുടെയും പുനപരിശോധന ഹർജി സുപ്രീംകോടതി തള്ളിയതാണ്, വധശിക്ഷ നീട്ടിക്കൊണ്ടു പോകരുത് തുടങ്ങിയ നിർഭയയുടെ മാതാവിന്‍റെ വാദങ്ങൾ അംഗീകരിച്ചാണ് കോടതി ഉത്തരവ്.ശേഷിക്കുന്ന നിയമ സാധ്യതകൾ 14 ദിവസത്തിനകം പൂർത്തിയാക്കാനും ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവ് നടപ്പിലാക്കുന്ന ജനുവരി 22 തന്‍റെ ജീവിതത്തിലെ സുദിനമാണെന്ന് നിർഭയയുടെ മാതാവ് പ്രതികരിച്ചു. ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് ജഡ്ജി വീഡിയോ കോൺഫ്രൻസില്‍ പ്രതികളുമായി സംസാരിച്ചു.2012 ഡിസംബർ 16ന് രാത്രിയാണ് ഡൽഹി വസന്ത് വിഹാറിൽ ബസിൽ വച്ച് പാരാമെഡിക്കൽ വിദ്യാർഥിനി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളാണ് ഉണ്ടായിരുന്നത്. മുഖ്യപ്രതിയായ ഡ്രൈവർ രാംസിങ് 2013 മാർച്ചിൽ ജയിലിൽ വച്ച് ജീവനൊടുക്കി. മറ്റൊരാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ആനുകൂല്യവും ലഭിച്ചു.അതേ സമയം വിധിക്കെതിരെ ദയാഹർജിയും തിരുത്തൽ ഹർജിയും നൽകുമെന്ന് പ്രതികളുടെ അഭിഭാഷകർ പറഞ്ഞു.

Previous ArticleNext Article