കണ്ണൂർ: കുളത്തിൽ കുളിക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിൽ മകൻ മുങ്ങിമരിച്ചതിന് പിന്നാലെ ചികിത്സയിലായിരുന്ന പിതാവും മരിച്ചു.അരോളി സ്വദേശിയായ പി രാജേഷാണ് മരിച്ചത്.രാജേഷിന്റെ മകൻ രംഗീത് രാജ് (14) ഇന്നലെ ഉച്ചയ്‌ക്കാണ് മുങ്ങിമരിച്ചത്. കണ്ണൂർ എടയന്നൂരിലാണ് സംഭവം ഉണ്ടായത്.കൊട്ടിയൂർ ഉത്സവത്തിന് പോകുന്നതിനിടെ കുളത്തിൽ കുളിക്കാനിറങ്ങിയതാണ് ഇരുവരും. ഇരുവരുടെയും വസ്ത്രവും മാലയും കരയിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് രണ്ടു പേരെയും കുളത്തിൽ അവശനിലയിൽ കണ്ടെത്തിയത്.കുളത്തിൽ മുങ്ങിപ്പോയ രാജേഷ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേയാണ് മരണപ്പെട്ടത്.ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് രംഗീത് രാജ് മരിച്ചിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിരുന്നു രാജേഷ്. കീച്ചേരിയിൽ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. അരോളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു രംഗീത്..