India, News

പാക് സൈന്യം തന്നെ മാനസികമായി പീഡിപ്പിച്ചതായി അഭിനന്ദൻറെ വെളിപ്പെടുത്തൽ

keralanews abhinandan reveals that pak army mentally tortured him

ന്യൂഡൽഹി:പാക് സൈന്യം തന്ന മാനസികമായി പീഡിപ്പിച്ചെന്ന് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ വെളിപ്പെടുത്തല്‍. അതേസമയം, പാക് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നും ശാരീരിക ഉപദ്രവം ഉണ്ടായിട്ടില്ലെന്നും അഭിനന്ദന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.വ്യോമസേനാ ഉദ്യോഗസ്ഥര്‍ നടത്തിയ ‘ഡീ ബ്രീഫിംഗ്’ സെഷനുകളിലാണ് പാക് കസ്റ്റഡിയില്‍ താന്‍ നേരിട്ട മാനസികപീഡനത്തെക്കുറിച്ച്‌ അഭിനന്ദന്‍ വെളിപ്പെടുത്തിയത്. ശാരീരികമായല്ല, മാനസികമായി പീഡിപ്പിക്കാനാണ് പാക് സൈന്യം ശ്രമിച്ചതെന്ന് അഭിനന്ദന്‍ വ്യക്തമാക്കി.അഭിനന്ദന്റെ മാനസികനില കൂടി പരിശോധിക്കാനും, ഈ ആക്രമണമുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്ന് മോചനം നേടാനുമാണ് ഡീ ബ്രീഫിംഗ് സെഷനുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനിടെ അഭിനന്ദനെ ഡല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ വിശദ പരിശോധനയ്ക്ക് വിധേയനാക്കി. ഫെബ്രുവരി 26ന് ഇന്ത്യന്‍ അതിര്‍ത്തി കടന്നെത്തിയ പാക് യുദ്ധവിമാനങ്ങളെ തുരത്തിയോടിക്കുന്നതിനിടെയാണ് പാക് സൈന്യത്തിന്റെ വെടിയേറ്റ് അഭിനന്ദന്റെ മിഗ് 21 വിമാനം പാക് അധീന കശ്മീരില്‍ ചെന്ന് പതിച്ചത്. വിമാനത്തില്‍ നിന്ന് പാരച്യൂട്ട് ഉപയോഗിച്ച്‌ പറന്നിറങ്ങിയ അഭിനന്ദന് നല്ല പരിക്കേറ്റിട്ടുണ്ട്. മാത്രമല്ല, പാക് അധീനകശ്മീരിലെ നാട്ടുകാര്‍ അഭിനന്ദനെ മര്‍ദ്ദിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് അഭിനന്ദന് വിദഗ്ദ്ധ പരിശോധന നടത്തുന്നത്. ഇനി എന്തെല്ലാം ചികിത്സ വേണമെന്നും ഉടന്‍ തീരുമാനിക്കും.

Previous ArticleNext Article