Kerala, News

അഭിമന്യു കൊലക്കേസ്;16 പേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും

keralanews abhimanyu murder case charge sheet will be submitted today

കൊച്ചി:മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ പതിനാറുപേരെ പ്രതിചേർത്ത് കുറ്റപത്രം ഇന്ന് കോടതിയിൽ സമർപ്പിക്കും.കേസില്‍ നേരിട്ട‌് പങ്കാളികളായ ക്യാമ്ബസ‌് ഫ്രണ്ട‌്, എസ‌്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട‌് പ്രവര്‍ത്തകരായ 16 പേര്‍ക്കെതിരെയാണ‌് ആദ്യഘട്ടത്തില്‍ എറണാകുളം ജുഡീഷ്യല്‍ ഫസ‌്റ്റ‌് ക്ലാസ‌് രണ്ടാം കോടതിയില്‍ കുറ്റപത്രം നല്‍കുന്നത‌്.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലയാളി സംഘത്തിലുണ്ടായിരുന്ന 15 പേരും ഇവരെ സഹായിച്ച പതിനൊന്നുപേരും ഉള്‍പ്പെടെ 26 പേരാണ് പ്രതികള്‍.ഒന്നാം പ്രതി J I മുഹമ്മദ് രണ്ടാംപ്രതി ആരിഫ് ബിന്‍ സലീം എന്നിവര്‍ ഉള്‍പ്പെടെ 16 പേര്‍ ആദ്യ കുറ്റപത്രത്തില്‍ പ്രതികളാണ്.ഏഴ് പേര്‍ ഇനിയും പിടിയിലാകാനുണ്ട്. ഇവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഇവര്‍ പിടിയിലാകുന്നതോടെ ഇവരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.പള്ളുരുത്തി സ്വദേശി മുഹമ്മദ് ഷഹീമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. കൊലപാതകം നടന്ന് 84 ദിവസം പൂർത്തിയാകുമ്പോഴാണ് കുറ്റപത്രം സമർപ്പിക്കപ്പെടുന്നത്.

Previous ArticleNext Article