കൊച്ചി: മെസേജ് ടു കേരള’ എന്ന പേരില്‍ ഇസ്‌ലാമിക് സ്റ്റേറ്റിനായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നതു കാസർകോട്നിന്നു കാണാതായ അബ്ദുൽ റാഷിദെന്ന് ദേശീയ അന്വേഷണ ഏജൻസി. പുതിയ ആളുകളെ റിക്രൂട്ട് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണു സമൂഹ മാധ്യമങ്ങളിലെ പ്രചാരണമെന്നാണ് എൻഐഎയുടെ കണ്ടെത്തൽ.‘മെസേജ് ടു കേരള’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പില്‍ സമ്മതമില്ലാതെ ഇയാൾ അംഗങ്ങളെ ചേര്‍ത്തിരുന്നു. ചില അംഗങ്ങള്‍ എന്‍ഐഎയ്ക്കു പരാതി നല്‍കിയിട്ടുണ്ട്. ഇതേത്തുടർന്ന് അന്വേഷണം പുരോഗമിക്കുകയാണ്.
സമ്മതമില്ലാതെ അംഗമാക്കിയ ഒരാൾ എന്താണ് ഗ്രൂപ്പിന്റെ ഉദ്ദേശമെന്നു ചോദിച്ചപ്പോൾ ലഭിച്ചത് ചില ശബ്ദ സന്ദേശങ്ങളാണ്. തൃക്കരിപ്പൂരിൽ കാണാതായ റാഷിദ് അബ്ദുല്ല മറുപടി പറയുന്ന രീതിയിലുള്ളതാണ് ഒരു സന്ദേശം. അഫ്ഗാനിസ്ഥാനിലെ നമ്പറിലാണ് ‘മെസേജ് ടു കേരള’ എന്ന ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്.