തിരുവനന്തപുരം: സ്കൂൾ ഭക്ഷണത്തിനു ആധാർ നിര്ബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തെ പിണറായി വിജയൻ എതിർക്കുന്നത് കരിഞ്ചന്തക്കാരെയും പുഴ്ത്തിവെപ്പുകാരെയും സഹായിക്കാനാണെന്ന് ബി ജെ പി നേതാവ് വി മുരളീധരൻ.
സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ എണ്ണം വര്ഷം തോറും കുറഞ്ഞു വരുന്ന സാഹചര്യമാണുള്ളത്. എന്നാൽ വിദ്യാർത്ഥികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചാണ് പല സ്കൂളുകളും നിലനിൽക്കുന്നത്. ഇങനെ നേടിയെടുക്കുന്ന അധിക ധാന്യങ്ങൾ കരിഞ്ചന്തയിൽ വിറ്റ് ലാഭം കൊയ്യുന്ന മാഫിയ തന്നെ നിലവിൽ ഉണ്ടെന്നു മുരളീധരൻ ആരോപിച്ചു. ഇവരെ സഹായിക്കാനാണ് പിണറായി വിജയൻ കേന്ദ്ര സർക്കാരിന്റെ ഈ തീരുമാനത്തെ എതിർക്കുന്നതെന്നും അതിനുപകരം ജനങ്ങളുടെ നന്മ മുൻനിർത്തി ഈ തീരുമാനത്തെ ഇരു കൈയും നീട്ടി സ്വീകരിക്കുകയും ആണ് ചെയേണ്ടതെന്നും മുരളീധരൻ ആവശ്യപ്പെട്ടു.