
കോഴിക്കോട്:പോസ്റ്റോഫീസുകളിൽ ആധാർ പുതുക്കി നൽകുന്ന സേവനകൾ ആരംഭിച്ചു.കോഴിക്കോട് ഹെഡ് പോസ്‌റ്റോഫീസിൽ മേഖല പോസ്റ്റ്മാസ്റ്റർ ജനറൽ കേണൽ എസ്.എഫ്.എച് റിസ്‌വി ഉത്‌ഘാടനം ചെയ്തു.കോഴിക്കോട് സിവിൽ സ്റ്റേഷൻ,കണ്ണൂർ,തലശ്ശേരി,വടകര,തിരൂർ,ഒറ്റപ്പാലം,പാലക്കാട്,മഞ്ചേരി ഹെഡ് പോസ്റ്റോഫീസുകളിലും സേവനം നൽകി തുടങ്ങി.25 രൂപയാണ് സേവന നിരക്ക്.കളർ പ്രിന്റൗട്ടിനു 20 രൂപയും ബ്ലാക്ക് ആൻഡ് വൈറ്റിന് 10 രൂപയുമാണ് ഫീസ്.പുതിയ ആധാർ കാർഡുകൾ നൽകുന്ന സേവനവും തിരഞ്ഞെടുക്കപ്പെട്ട ഹെഡ് പോസ്റ്റോഫീസുകളിൽ തുടങ്ങും.കോഴിക്കോട്.മഞ്ചേരി,കാസർകോഡ് ഹെഡ്പോസ്റ്റോഫീസുകളിലാണ് സേവനം നിലവിൽ വരിക.വിരലടയാളം എടുക്കുന്നതിനുള്ള ഉപകരണം രണ്ടാഴ്ചക്കകം എത്തുമെന്ന് കോഴിക്കോട് ഹെഡ് പോസ്റ്റോഫീസ് എം.ഡി മിനി രാജൻ അറിയിച്ചു.