ന്യൂഡൽഹി:ജൂലൈ 9ലെ സുപ്രീം കോടതി നിർദേശമനുസരിച്ചു ആധാർ നമ്പറില്ലെങ്കിലും ആദായനികുതി നൽകാമെന്ന് ആദായനികുതി വകുപ്പ്.പാൻകാർഡുമായി ആധാർ നമ്പർ ബന്ധിപ്പിക്കണമെന്നു നിർദേശിച്ചിരുന്നെങ്കിലും ആധാർ നമ്പർ ഇല്ല എന്നത് ഒരു പ്രശ്നമായി കാണുന്നില്ലെന്നും ആരെയും അതിനു നിർബന്ധിക്കില്ലെന്നും പ്രിൻസിപ്പൽ ചീഫ് കമ്മീഷണർ രജനീഷ് കുമാർ പറഞ്ഞു.എന്നാൽ ഓൺലൈൻ വഴി ആദായ നികുതി അടക്കുമ്പോൾ ആധാർ നമ്പർ ഹാജരാക്കണം.ഇതിനും ഉടനെ മാറ്റമുണ്ടാകുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.ജൂലൈ 31 ആണ് ആദായ നികുതി അടയ്ക്കുന്നതിനുള്ള അവസാന തീയതി.
India
ആദായ നികുതി അടയ്ക്കാൻ ആധാർ നിർബന്ധമല്ല
Previous Articleദിലീപിന് സുരക്ഷാ ഭീഷണിയെന്ന് രഹസ്യാന്വേഷണ റിപ്പോർട്