ന്യൂഡൽഹി:രാജ്യത്തെ മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡുകൾ ഏർപെടുത്താനായുള്ള പദ്ധതി വേഗത്തിൽ നടപ്പാക്കുമെന്ന് കേന്ദ്ര സാമൂഹികനീതി വകുപ്പ് മന്ത്രി ധാവർചന്ദ് ഗെഹ്ലോട്ട് പറഞ്ഞു.മുതിർന്ന പൗരന്മാരുടെ എല്ലാവിവരങ്ങളും കാർഡിൽ ഉൾപ്പെടുത്തും.വിവിധ ആനുകൂല്യങ്ങളും സഹായങ്ങളും ലഭിക്കുന്നതിന് കാർഡ് ഉപകരിക്കും.വാർധക്യസംബന്ധമായ അസുഖങ്ങൾ ബാധിച്ച ബി.പി.എൽ കാർഡുടമകൾക്ക് സഹായ ഉപകരണങ്ങളും സേവനങ്ങളും സൗജന്യമായി നൽകുന്ന പദ്ധതി ‘രാഷ്ട്രീയ വയോശ്രീ യോജന’ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.
India
മുതിർന്ന പൗരന്മാർക്കായി ആധാർ അധിഷ്ഠിത സ്മാർട്ട് കാർഡ് വരുന്നു
Previous Articleട്രെയിനിൽ യാത്രക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി