
തൃശൂർ:തൃശൂർ ചാവക്കാട്ട് വീണ്ടും എടിഎം കവർച്ച ശ്രമം.ചാവക്കാട് കടപ്പുറം അങ്ങാടിയിലുള്ള എസ്ബിഐയുടെ എടിഎമ്മാണു തകര്‍ത്തത്.എന്നാല്‍ ഇതില്‍നിന്നു പണം നഷ്ടമായോ എന്ന കാര്യം വ്യക്തമല്ല.യന്ത്രത്തില്‍ പരിശോധന തുടരുകയാണ്.കവര്‍ച്ചയ്ക്കു പിന്നില്‍ പ്രഫഷനല്‍ സംഘമല്ലെന്നാണു പ്രാഥമിക നിഗമനം. ഇന്നു രാവിലെ എട്ടുമണിയോടെയാണു സംഭവം പുറംലോകം അറിയുന്നത്. എടിഎം കൗണ്ടറിലെത്തിയ ഒരു ഇടപാടുകാരന്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെയും ബാങ്ക് അധികൃതരെയും വിവരം അറിയിക്കുകയായിരുന്നു. കുറച്ചുദിവസം മുമ്ബാണ് കൊച്ചിയില്‍ ഇരുമ്ബനത്തും തൃശൂര്‍ ചാലക്കുടിയിലും എടിഎം തകര്‍ത്ത് വന്‍ കവര്‍ച്ച നടത്തിയത്. കേസില്‍ പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് ചാവക്കാട് വീണ്ടും എടിഎം തകര്‍ത്തത്. ഒരു മാസത്തിനിടെ തൃശൂര്‍ ജില്ലയില്‍ നാല് എടിഎമ്മുകളാണ് തകര്‍ത്തത്.