കോഴിക്കോട്:വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി. തട്ടിപ്പിന് ഇരയായ 11 പേരുടെ അക്കൗണ്ടിൽ നിന്ന് 1,85,000 രൂപയാണ് നഷ്ടമായത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എഞ്ചിനീയറിങ് വിദ്യാര്‍ഥി വടകര മേപ്പയില്‍ കളരിപ്പറമ്പത്ത് അപര്‍ണക്ക് സ്‌കോളര്‍ഷിപ് തുകയായ 20,000 രൂപയാണ് നഷ്ടമായത്. എസ്ബിഐ അകൗണ്ടില്‍ നിന്ന് 10,000 രൂപ വീതം രണ്ട് തവണയായാണ് അജ്ഞാതന്‍ പിന്‍വലിച്ചത്.വടകര പുതിയാപ്പ്മലയില്‍ തോമസിന്റെ എസ്ബിഐ അകൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടു. 10,000 രൂപ വീതം നാല് തവണകളായി പിന്‍വലിക്കുകയായിരുന്നു. മിനിറ്റുകളുടെ വ്യത്യാസത്തിലാണിത്. സമാനമായ രീതിയില്‍ തന്നെയാണ് മറ്റുള്ളവരുടെയും പണം നഷ്ടപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.
Kerala, News
കോഴിക്കോട് വടകരയില്‍ എടിഎം തട്ടിപ്പ് നടന്നതായി പരാതി;1,85,000 രൂപ നഷ്ട്ടപ്പെട്ടു
Previous Articleമുംബൈയിലെ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; 2 മരണം