കൊച്ചി:കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചിയിലും മുൻപ് തിരുവനന്തപുരത്തും വീടുകളിൽ നടന്ന മോഷണങ്ങൾക്ക് പിന്നിൽ മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമാണെന്ന് പോലീസ് നിഗമനം.2009 ഇൽ തിരുവനന്തപുരത്ത് നടന്ന കവർച്ചയ്ക്ക് പിന്നിൽ അഹമ്മദ്നഗറിൽ നിന്നുള്ള സംഘമായിരുന്നു. അതുകൊണ്ടു തന്നെ ഇപ്പോള്‍ നടന്ന മോഷണങ്ങള്‍ക്കുപിന്നിലും ഇവരാകാമെന്ന് കൊച്ചി റേഞ്ച് ഐ.ജി. പി. വിജയന് പോലീസ് ഉദ്യോഗസ്ഥര്‍ക്കയച്ച സന്ദേശത്തില്‍ പറയുന്നു. സന്ദേശത്തിന്റെ പകര്‍പ്പ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കും ഇന്റലിജന്‍സ് മേധാവി ടി.കെ. വിനോദ്കുമാറിനും ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിൽ എട്ടിലധികം പേരുണ്ടാകും.ഇവർ ഹിന്ദി,ഇംഗ്ലീഷ് ഭാഷകൾക്ക് പുറമെ മലയാളവും സംസാരിക്കും.വലിയ വീടുകളിലാണ് ഇവർ മോഷണം നടത്തുക.കണ്ണൂര്‍, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളില്‍ മുന്‍പ് ഈ സംഘം മോഷണം നടത്തിയിട്ടുണ്ട്. ആശയവിനിമയത്തിന് സംഘത്തിന്റെ കൈവശം ആകെയുള്ളത് ഒരു മൊബൈല്‍ ഫോണ്‍ മാത്രമായിരിക്കും. എല്ലാ മോഷണങ്ങള്‍ക്കും പ്ലാസ്റ്റിക് കയറും സെല്ലോടേപ്പും ഇവര്‍ ഉപയോഗിക്കുന്നതായി തിരിച്ചറിഞ്ഞിട്ടുണ്ട്.വീടുകളുടെ മുൻവശത്തെ ജനാലകൾ തകർത്ത് പുറത്തുകടക്കുന്ന ഇവർ വീട്ടിലുള്ളവരെ ഉപദ്രവിക്കുകയും കൈകാലുകൾ കെട്ടിയിടുകയും സെല്ലോടേപ്പ് വായിലൊട്ടിച്ച് ഇവരെ നിശ്ശബ്ദരാക്കുകയും ചെയ്യും.തീവണ്ടികളില്‍ സഞ്ചരിച്ച് വീടുകള്‍ കണ്ടെത്തി മോഷണം നടത്തുകയാണ് പതിവ്. റെയില്‍പ്പാളത്തിനരികിലുള്ള വീടുകളാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.അതുകൊണ്ടുതന്നെ തീവണ്ടിപ്പാതയുടെ സമീപമുള്ള വീടുകളില്‍ കഴിയുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശം നല്കാന് ഐ.ജി.യുടെ സന്ദേശത്തില്‍ പറയുന്നു.
Kerala, News
കേരളത്തിൽ ഈയിടെ നടന്ന കൊള്ളകൾക്ക് പിന്നിൽ അഹമ്മദ് നഗറിൽ നിന്നുള്ള സംഘമെന്ന് പോലീസ്
Previous Articleഗുജറാത്തിൽ ബിജെപി അധികാരത്തിലേക്ക്