
കാക്കനാട്:കമിതാക്കൾ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ സെൽഫി എടുത്തതിനെ തുടർന്ന് കാമുകന്റെ ലൈസൻസ് റദ്ദാക്കി.അമിത വേഗതയിലുള്ള ബൈക്കിൽ വെച്ചാണ് ഇവരുടെ പ്രകടനം.കാമുകനെ ചേർത്ത് പിടിച്ച് കാമുകിയാണ് പിന്നിലിരുന്ന് സെൽഫി പകർത്തിയത്.എന്നാൽ മോട്ടോർ വാഹന വകുപ്പ് പിന്നാലെയുള്ളത് ഇവർ ശ്രദ്ധിച്ചതേയില്ല.യാത്രക്കിടെ യുവാവിന്റെ ഹെൽമെറ്റ് ഊരിയും തല വശങ്ങളിലേക്ക് ചെരിച്ചു പിടിച്ചുമൊക്കെ പെൺകുട്ടി സെൽഫി തുടർന്നതോടെയാണ് പോലീസ് വാഹനം തടഞ്ഞു നിർത്തിയത്.തുടർന്ന് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചെന്നു കാട്ടി കേസ് രജിസ്റ്റർ ചെയ്തു യുവാവിന്റെ ലൈസൻസ് റദ്ദാക്കി.ഇരുവരുടെയും മാതാപിതാക്കളോട് ഹാജരാകാനും പറഞ്ഞിട്ടുണ്ട്.