Kerala

വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കാന്‍ തീരുമാനം, മന്ത്രി ശൈലജയ്ക്ക് ചുമതല

keralanews department of woman and child developement

തിരുവനന്തപുരം:സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പുതിയ വകുപ്പ് രൂപീകരിക്കാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. വനിതാ-ശിശുവികസന വകുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. എല്‍ഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനം പാലിച്ചുകൊണ്ടാണ് മന്ത്രിസഭ തീരുമാനമെടുത്തത്.സാമൂഹ്യനീതി വകുപ്പ് വിഭജിച്ചുകൊണ്ടാണ് പുതിയ വകുപ്പ് രൂപീകരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം, പരിചരണം, ക്ഷേമം, വികസനം, പുനരധിവാസം, ശാക്തീകരണം തുടങ്ങിയ വിഷയങ്ങള്‍ പുതിയ വകുപ്പിന്റെ നിയന്ത്രണത്തിലായിരിക്കും. വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍, ജന്‍ഡര്‍ പാര്‍ക്ക്, നിര്‍ഭയ പദ്ധതി, ശിശുക്ഷേമ സമിതി, അങ്കണവാടി ക്ഷേമനിധി ബോര്‍ഡ്, അഗതി മന്ദിരങ്ങള്‍ മുതലായ സ്ഥാപനങ്ങളും പദ്ധതികളും പുതിയ വകുപ്പിന്റെ കീഴില്‍ വരും.വനിതാ-ശിശുവികസന വകുപ്പ് രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ സാമൂഹ്യനീതി വകുപ്പിന്റെ മുന്‍ ഡയറക്ടര്‍ വി.എന്‍ ജിതേന്ദ്രനെ നിയോഗിച്ചിരുന്നു. അദ്ദേഹത്തിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ വകുപ്പിന്റെ ചുമതലകള്‍ നിര്‍ണ്ണയിച്ചത്. ആരോഗ്യ ,കുടുംബക്ഷേമ മന്ത്രി കെ.കെ ശൈലജക്ക് തന്നെയായിരിക്കും പുതിയ വകുപ്പിന്റെയും ചുമതലയെന്നാണ് സൂചന.

Previous ArticleNext Article