Kerala

പൈലിങ് സാമഗ്രികൾ ഒഴുകിപ്പോയി;ഇരിട്ടിയിലെ പാലം നിർമാണം താത്കാലികമായി നിർത്തി

keralanews iritty new bridge construction work stopped
ഇരിട്ടി:മഴ കനത്തതോടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരിട്ടി പുഴയിൽ പുതിയ പാലത്തിനായി സ്ഥാപിച്ചിരുന്ന സാമഗ്രികൾ ഒഴുകിപ്പോയി.പാലം നിർമാണ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു. ഇന്നലെ പുലർച്ചെ ഒന്നരയോടെ അപ്രതീക്ഷിതമായി അഞ്ചു മീറ്ററോളം ഉയരത്തിൽ വെള്ളം കുത്തിയൊലിക്കുകയായിരുന്നു.കരാർ കമ്പനിയായ ഇകെകെയ്ക്ക് അര കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി.ഗാബിയോൺ സംരക്ഷണ ഭിത്തി പൂർത്തിയാക്കാത്ത വനംവകുപ്പ് ചെക് പോസ്റ്റിന്റെ ഭാഗത്തെ പൈലിങ്ങിനുള്ള മൺഭിത്തി ഒഴുകിപ്പോയി. കരിങ്കൽ കെട്ടുകളും തകർന്നു. റോഡും ഒലിച്ചുപോയി.ഉപകരണങ്ങളായ ട്രൈപോഡ്, അഞ്ച് ടണ്ണിന്റെ വിഞ്ച്, 40 എച്ച്പിയുടെ മോട്ടോർ, അഞ്ച് ടണ്ണിന്റെ ചിസിലൻ,ബെയ്‌ലർ, ലൈനർ, ക്രോസിങ് കൂളർ, ട്രൈപോഡ് ഷൂ എന്നിവയടക്കം വിലപിടിപ്പുള്ള ഉപകരണങ്ങളും ഒലിച്ചുപോയി.മഴയുടെ രൂക്ഷത കുറഞ്ഞ ശേഷം മാത്രമേ നിർമാണ പ്രവൃത്തികൾ പുനരാരംഭിക്കാനാകൂയെന്നു കരാർ പ്രതിനിധി സൂചിപ്പിച്ചു.
Previous ArticleNext Article