കോഴിക്കോട്: ചെമ്ബനോടായിൽ ജീവനൊടുക്കിയ കര്‍ഷകന്‍ ജോയിയുടെ ഇളയ മകള്‍ അമലുവിന്റെ പഠനച്ചെലവ് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യ-സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. പണമില്ലാത്തതിനാല്‍ തുടര്‍പഠനം മുടങ്ങില്ലെന്ന് മന്ത്രി വ്യക്തമാക്കി.ജോയിയുടെ മരണത്തെ തുടർന്ന് സാമ്പത്തിക ബാധ്യത മൂലം വിദ്യാഭ്യാസ ചെലവ് താങ്ങാനാവാത്തതിനാൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചിരിക്കുകയാണ് ഇളയമകള്‍ അമലു.ഹോസ്റ്റല്‍ ഫീസടക്കം ഒരു വര്‍ഷം 80000 ത്തോളം രൂപ വേണ്ടിവരും. അതിനുള്ള വഴി മുന്‍പിലില്ലെന്നും പഠനം ഉപേക്ഷിക്കുകയാണെന്നും ജോയിയുടെ ഭാര്യ മോളി പറഞ്ഞു. മക്കളെ പഠിപ്പിച്ച് വലിയ നിലയിലാക്കണമെന്നായിരുന്നു ജോയിയുടെ സ്വപ്നമെന്നും ഭാര്യ വ്യക്തമാക്കി.മക്കളുടെ പഠനാവശ്യത്തിനെടുത്ത വായ്പകളും, രണ്ടാമത്തെ മകളുടെ വിവാഹാവശ്യത്തിനായി വായപയെടുത്ത തുകയും ചേർത്ത് പതിനാറ് ലക്ഷത്തോളം രൂപയാണ് ഈ കുടുംബത്തിന്റെ ബാധ്യത. തന്റെ 80 സെന്‍റ് സ്ഥലം വിറ്റുകിട്ടുന്ന പണംകൊണ്ട് ബാധ്യതകളെല്ലാം തീർക്കാന്നുള്ള ജോയിയുടെ അവസാന ശ്രമമായിരുന്നു അധികൃതർ തട്ടിത്തെറുപ്പിച്ചത്.