തിരുവനന്തപുരം:നഴ്സുമാരുടെ ശമ്പള പരിഷ്കരണത്തിനായി ലേബര്‍ കമ്മീഷണറുടെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ തീരുമാനമായില്ല. തൊഴില്‍ മന്ത്രിയുടെ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും. മന്ത്രിതല ചര്‍ച്ച വരെ അനിശ്ചിതകാല സമരത്തിലേക്ക് പോകില്ലെന്ന് നഴ്സസ് അസോസിയേഷന് വ്യക്തമാക്കി.നഴ്സുമാരുടെ അടിസ്ഥാന ശമ്പളത്തില്‍ 35 ശതമാനത്തിനപ്പുറം വര്‍ദ്ധനവ് പറ്റില്ലെന്ന് മാനേജ്മെന്റ് പ്രതിനിധികള്‍ യോഗത്തില്‍ വ്യക്തമാക്കി. 50 ശതമാനം വര്‍ദ്ധനവെങ്കിലും ഇല്ലാതെ വിട്ടുവീഴ്ചക്കില്ലെന്ന് നഴ്സസ് അസോസിയേഷനും നിലപാടെടുത്തു. ഇരുവിഭാഗവും വിട്ടുവീഴ്ചക്ക് തയ്യാറാകാതിരുന്നതോടെയാണ് മിനിമം വേതന കാര്യത്തില്‍ തീരുമാനമാകാതെ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് കമ്മിറ്റി പിരിഞ്ഞത്.
Kerala
നഴ്സുമാരുടെ മിനിമം വേതനം: ചര്‍ച്ച വീണ്ടും പരാജയപ്പെട്ടു
Previous Articleഗർഭിണി മരിച്ചു;ചികിത്സാപിഴവെന്ന് ആരോപണം