Kerala

സംസ്ഥാനത്ത് മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

keralanews three days cleaning program

കണ്ണൂർ:പനിയെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കാനുള്ള പരിസര ശുചീകരണ പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്തു തുടക്കമായി.മൂന്ന് ദിവസത്തെ ശുചീകരണ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉൽഘാടനം കണ്ണൂർ കോർപറേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.മന്ത്രിമാർ,എം.പി മാർ ,എം.എൽ.എ മാർ,മറ്റു ജനപ്രതിനിധികൾ,രാഷ്ട്രീയ പാർട്ടി നേതാക്കൾ,വിവിധ സാമൂഹ്യ,സാംസ്‌കാരിക പ്രവർത്തകർ തുടങ്ങിയവരെല്ലാം വിവിധ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങളിൽ അണിചേർന്നു.ആശുപത്രികൾ,ബസ്‌സ്റ്റാന്റുകൾ,സ്കൂൾ-കോളേജ് പരിസരങ്ങൾ,റോഡിന്റെ ഇരുവശങ്ങൾ,സർക്കാർ സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ ഇന്ന് മുതൽ ശുചീകരണം നടക്കും.സ്കൂൾ-കോളേജ് വിദ്യാർഥികൾ ,കുടുംബശ്രീ പ്രവർത്തകർ,എൻ.സി.സി കേഡറ്റുകൾ,സ്റ്റുഡന്റ് പോലീസ്,സ്‌കൗട്ട്,പോലീസ് അസോസിയേഷൻ തുടങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്.പകർച്ചപ്പനി തടയാൻ ശുചീകരണവും ദുരിതാശ്വാസവുമടക്കമുള്ള പ്രവർത്തനങ്ങളിൽ സർക്കാരുമായി സഹകരിച്ചു രംഗത്തിറങ്ങാൻ എല്ലാ വിഭാഗം ജനങ്ങളോടും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

Previous ArticleNext Article