![]()
ജിദ്ദ:മക്ക-മദീന എക്സ്പ്രസ്സ് ഹൈവേയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ദമ്പതിമാരും മകനും മരിച്ചു.രണ്ട് മക്കൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു.തൃശൂർ വെള്ളിക്കുളങ്ങര സ്വദേശി കറുപ്പൻ വീട്ടിൽ അഷ്റഫ് ,ഭാര്യ റസിയ,മകൻ ഹഫ്നാസ് അഷ്റഫ് എന്നിവരാണ് മരിച്ചത്.ഉംറയും പെരുന്നാൾ നമസ്ക്കാരവും കഴിഞ്ഞു മക്കയിൽ നിന്നും മദീനയിലേക്ക് പോകുമ്പോൾ ഖുലൈസിൽ ഞായറാഴ്ച്ച വൈകുന്നേരം നാലു മണിയോടെയാണ് അപകടം.ദമാമിൽ ടാക്സി ഡ്രൈവറായിരുന്നു മരിച്ച അഷ്റഫ്.ഭാര്യയും മക്കളും സന്ദർശക വിസയിൽ സൗദിയിലെത്തിയതായിരുന്നു.