Kerala

കണ്ണൂരില്‍ വ്യാജരേഖ ചമച്ച് ഭൂമി വില്‍പ്പനയെന്ന് പരാതി

keralanews land sale using false documents

കണ്ണൂർ:കണ്ണൂര്‍ കുറുമാത്തൂര്‍ വില്ലേജില്‍ ഉള്‍പ്പെട്ട 439 ഏക്കര്‍ ഭൂമി വ്യാജരേഖ നിര്‍മ്മിച്ച് വില്‍പ്പന നടത്തുന്നതായി പരാതി. 1993ല്‍  ലാന്‍ഡ് ബോര്‍ഡ് റവന്യൂവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ ആവശ്യപ്പെട്ട ഭൂമിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വില്‍പ്പന നടത്തുന്നത്. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കര്‍ഷക സംഘടനകള്‍ പ്രക്ഷോഭത്തിനൊരുങ്ങുകയാണ്.തളിപ്പറമ്പ് താലൂക്ക് കുറുമാത്തൂര്‍ വില്ലേജില്‍-1,44,46,76 സര്‍വ്വെ നമ്പറുകളില്‍പെട്ട 439.74 ഏക്കര്‍ഭൂമിയാണ് വ്യാജ രേഖകള്‍ ചമച്ച് ഭൂമാഫിയ കയ്യേറി വില്‍പ്പന നടത്തുന്നത്.മുപ്പത് ഏക്കറോളം ഭൂമി ഇത്തരത്തില്‍ വില്‍പ്പന നടത്തിയതായാണ് ആക്ഷേപം. ഭൂമി വില്‍പ്പന തടയണമെന്നും ഇത് മിച്ചഭൂമിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും റവന്യൂ മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഭൂമി മറിച്ച് വില്‍ക്കുന്നതില്‍ നിയമപരമായി തടസമില്ലന്നാണ് സ്ഥലം ഉടമകളുടെ നിലപാട്

Previous ArticleNext Article