Kerala

സംസ്ഥാനത്ത് ഇന്ന് നാല് പനി മരണം

keralanews fever death again

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണം തുടരുന്നു. ഇന്ന് നാല് പേര്‍ കുടി പനി ബാധിച്ച് മരിച്ചു. ഇതോടെ ഈ മാസം മാത്രം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 83 ആയി. .സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനൊപ്പം പനി മരണങ്ങളും കൂടുകയാണ്. തൃശ്ശൂര്‍, പാലക്കാട് ജില്ലകളില്‍ ഇന്ന് നാല് പേര്‍ പനി ബാധിച്ച് മരിച്ചു. തൃശ്ശൂര്‍ ജില്ലയില്‍ കുര്യച്ചിറ തെങ്ങുംതോട്ടത്തില്‍ ബിനിത, ചേലക്കര പങ്ങാരപ്പിള്ളി കല്ലിടന്പില്‍ സുജാത, ഒല്ലൂര്‍ ചക്കാലമറ്റം വത്സ എന്നിവരാണ് മരിച്ചത്.പാലക്കാട് ആലത്തൂരില്‍ സഫറലി-സജില ദന്പതികളുടെ 11 മാസം പ്രായമുള്ള മകന്‍ മുഹമ്മദ് സല്‍മാനാണ് മരിച്ചത്.ഈ വര്‍ഷം ഡെങ്കിപനി ബാധിച്ച് മരിച്ചത് 70 പേര്‍. എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് ഈ വര്‍ഷം മരിച്ചത് 60 പേര്‍. 13 ലക്ഷത്തോളം പേരാണ് ഈ വര്‍ഷം ഇതുവരെ പനി ബാധിച്ച് ചികിത്സ തേടിയത്.അതിനിടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് സര്‍വകക്ഷി യോഗം ചേരും.ശുചീകരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനെ കുറിച്ച് യോഗം വിശദമായി ചര്‍ച്ച ചെയ്യും. പ്രതിരോധനടപടികള്‍ വിപുലമാക്കാന്‍ മന്ത്രിസഭായോഗത്തില്‍ തയ്യാറാക്കിയ കര്‍മപരിപാടികളുടെ നടത്തിപ്പിനെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും.

Previous ArticleNext Article