കണ്ണൂർ:ചാലയിൽ അഞ്ചു മറുനാടൻ തൊഴിലാളികൾക്ക് മന്തുരോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയതായി റിപോർട്ടുകൾ.ഒരാഴ്ച മുൻപ് തൊഴിലാളികളിൽ നടത്തിയ രക്തപരിശോധനയിലാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയത്.തുറസ്സായ സ്ഥലത്തെ മലവിസർജ്ജനവും മാലിന്യവും ചാലയിലെ നാട്ടുകാരെ പകർച്ചവ്യാധിയുടെ ഭീഷണിയിലാക്കിയിരിക്കുകയാണ്.ചെമ്പിലോട് പഞ്ചായത്തിന്റെ കുറച്ചു ഭാഗങ്ങളും കണ്ണൂർ കോർപറേഷന്റെ കുറെ ഭാഗങ്ങളും ഉൾപ്പെട്ട പ്രദേശത്താണ് പൊതുജനാരോഗ്യത്തിന് ഭീഷണിയായി അന്യസംസ്ഥാന തൊഴിലാളികൾ തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം നടത്തുന്നത്.വയലുകളിലും റോഡരികിലുമാണ് ഭൂരിഭാഗം ആളുകളും പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നത്.സമീപത്തെ തണ്ണീർത്തടങ്ങളിലും മലിനജലം കെട്ടിക്കിടക്കുകയാണ്.ഇതിൽ കൊതുകുകൾ പെറ്റുപെരുകി ജനജീവിതത്തിന് ഭീഷണി സൃഷ്ടിക്കുകയാണ്.
Kerala
ചാലയിൽ അഞ്ചു അന്യസംസ്ഥാനത്തൊഴിലാളികൾക്കു മന്തുരോഗമുണ്ടെന്നു റിപ്പോർട്ടുകൾ
Previous Articleഓട്ടോ തൊഴിലാളി പ്രശ്നം 30നകം പരിഹരിക്കും