പാലക്കാട്:സംസ്ഥാനത്തെ ആദ്യ സൗരോര്‍ജ്ജ നഗരസഭയായി പാലക്കാട്. കേന്ദ്ര വാണിജ്യ വ്യവസായ സഹമന്ത്രി നിര്‍മലാ സീതാരാമന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. സോളാര്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നതാണ് 35 ലക്ഷം രൂപയുടെ പദ്ധതി.നഗരസഭാ കെട്ടിടത്തിന്‍റെ മുകളിലായി സ്ഥാപിച്ചിരിക്കുന്ന സോളാര്‍പാനലുകള്‍ ഉപയോഗിച്ച് 50 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകും. നഗരസഭകാര്യാലയത്തിന്‍റെ ആവശ്യം കഴിഞ്ഞുള്ള അധിക വൈദ്യുതി കെ എസ്ഇബിക്ക് നല്‍കും. ലോകബാങ്കിന്‍റെ സഹായത്തോടെ ആണ് സൗരോര്‍ജ്ജ പാനലുകള്‍ ഘടിപ്പിച്ചിട്ടുള്ളത്.35 ലക്ഷം രൂപയാണ് പദ്ധതിയുടെ ചിലവ്.നഗരസഭ ഓഫീസില്‍ പ്രതിവര്‍ഷം 12 ലക്ഷം രൂപയാണ് വൈദ്യുതി ബില്‍ ഇനത്തില്‍ നല്‍കുന്നത്. സോളാര്‍ പദ്ധതി ലക്ഷ്യം കണ്ടതോടെ മൂന്ന് വര്‍ഷം കൊണ്ട് മുടക്കുമുതല്‍ തിരികെ പിടിക്കാനാകും. നഗരസഭയുടെ കീഴിലുള്ള സ്ഥാപനങ്ങള്‍ ഘട്ടം ഘട്ടമായി സോളാര്‍ സംവിധാനത്തിലേക്ക് മാറ്റുന്നതും പരിഗണനയിലുണ്ട്
Kerala
പാലക്കാട് ഇനി സമ്പൂർണ സൗരോർജ നഗരസഭ
Previous Articleഈ വർഷം പവർകട്ട് ഉണ്ടാവില്ല:എം.എം.മണി