ന്യൂഡൽഹി:സർക്കാരിൽ നിന്നും ആനുകൂല്യം ലഭിക്കണമെങ്കിൽ ക്ഷയരോഗികൾക്കും ഇനി മുതൽ ആധാർ നിർബന്ധം.നാഷണൽ ട്യൂബെർക്കുലോസിസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലാണ് ക്ഷയരോഗികൾക്കു സർക്കാരിൽ നിന്നും ധനസഹായം ലഭിക്കുന്നത്.സർക്കാർ,സ്വകാര്യ ആരോഗ്യ ഉദ്യോഗസ്ഥർ ക്ഷയരോഗികളെ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കേണ്ടതാണ്.ദേശീയ ആരോഗ്യ മന്ത്രാലയമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.പുതിയ നിയമമനുസരിച്ചു രോഗി ചികിത്സക്കായി ആശുപത്രിയിലെത്തുമ്പോൾ ആധാർ കാർഡും കരുതണം.
India
ക്ഷയരോഗികൾക്കും ആധാർ നിർബന്ധം
Previous Articleജസ്റ്റിസ് കർണന്റെ ജ്യാമ്യാപേക്ഷ സുപ്രീം കോടതി തള്ളി