Kerala

കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയകെട്ടിടം

keralanews new building for kannur fire station

കണ്ണൂർ:കണ്ണൂർ അഗ്നിരക്ഷാ സേനക്ക് പുതിയ കെട്ടിടം വരുന്നു.കേന്ദ്രീയ വിദ്യാലയത്തിന് സമീപം പണികഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഉൽഘാടനം 27 നു രാവിലെ 11.30 നു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.പഴയ കെട്ടിടം കാലപ്പഴക്കത്താൽ നശിച്ചതിനെ തുടർന്ന് 2015 സെപ്റ്റംബറിലാണ് പുതിയ കെട്ടിടത്തിന് തറക്കല്ലിടുന്നത്.ഒൻപതു കോടി രൂപയാണ് നിർമാണ ചെലവ്.24 സ്റ്റാഫ് കോർട്ടേഴ്‌സ്,ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ,ജില്ലാ മേധാവിയുടെഓഫീസ് എന്നിവയാണ് പുതിയ കെട്ടിടത്തിലുള്ളത്.വടകര ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ആണ് ഇരുപതു മാസം കൊണ്ട് പണി പൂർത്തിയാക്കിയത്.കണ്ണൂർ കോർപറേഷനും 14 സമീപ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് കണ്ണൂർ ഫയർ സ്റ്റേഷന്റെ പ്രവർത്തന പരിധി.ഓരോവർഷവും ശരാശരി 500 അപകടങ്ങളും അഗ്നിബാധ ദുരന്തങ്ങളും കൈകാര്യം ചെയ്തു വരുന്നു.കൂടാതെ വി.വി.ഐ.പി സന്ദർശനത്തിന്റെ ഭാഗമായുള്ള സ്റ്റാൻഡ് ബൈ ഡ്യൂട്ടികൾ,മോക് ഡ്രില്ലുകൾ,സുരക്ഷാബോധവൽക്കരണ ക്ലാസുകൾ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷാമാനദണ്ഡ പരിശോധനകൾ എന്നിവയും നടത്തി വരുന്നു.

Previous ArticleNext Article