കോയമ്പത്തൂർ:കോടതിയലക്ഷ്യ കേസിൽ ശിക്ഷിക്കപ്പെട്ടതിനെ തുടർന്ന് ഒളിവിൽ പോയ ജസ്റ്റിസ് കർണൻ അറസ്റ്റിലായി.കോയമ്പത്തൂരിൽ വച്ചാണ് അദ്ദേഹം അറസ്റ്റിലായത്.ബംഗാൾ-തമിഴ്നാട് പോലീസിന്റെ സംയുക്ത ഓപ്പറേഷനിലാണ് കർണൻ അറസ്റ്റിലായത്.കോയമ്പത്തൂരിലെ മരമാപിച്ച്ചം പെട്ടി എന്ന സ്ഥലത്തു വെച്ചാണ് അദ്ദേഹം അറസ്റ്റിലായത്.പിടിയിലായ ഇദ്ദേഹത്തെ കൊൽക്കത്തയിലേക്ക് കൊണ്ടുപോകും.സുപ്രീം കോടതി വിധിയെ തുടർന്ന് ഒളിവിൽ പോയ കർണൻ തമിഴ്നാട്ടിൽ തന്നെ ഉണ്ടാകുമെന്നും പിടിക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു ബംഗാൾ ഡിജിപി സുർജിത് കൗർ തമിഴ്നാട് ഡിജിപി ടി.കെ രാജേന്ദ്രന് കത്തയക്കുകയുണ്ടായി.ഇതേ തുടർന്നാണ് സംയുക്ത പരിശോധന നടത്തിയതും ഒടുവിൽ കർണൻ പിടിയിലായതും.
India
ജസ്റ്റിസ് കർണൻ അറസ്റ്റിൽ
Previous Articleകാസർഗോഡ് പാകിസ്താന്റെ വിജയം ആഘോഷിച്ചവർക്കെതിരെ പോലീസ് കേസെടുത്തു