Kerala

കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന

keralanews vegetable exporting increased

കോഴിക്കോട്: ഖത്തര്‍ പ്രതിസന്ധിയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളം വഴിയുള്ള പച്ചക്കറി കയറ്റുമതിയില്‍ വന്‍ വര്‍ധന. മറ്റു രാജ്യങ്ങളില്‍നിന്നുള്ള ഇറക്കുമതിക്ക് നിയന്ത്രണം വന്നതോടെയാണ് ഇത്. കോഴിക്കോട്ടുനിന്നുള്ള പച്ചക്കറി ഇറക്കുമതിയാണ് ഖത്തര്‍ പ്രധാനമായും ആശ്രയിക്കുന്നത്.നേരത്തെ നാല് ടണ്ണിൽ താഴെയുണ്ടായിരുന്ന പ്രതിദിന കയറ്റുമതി ഖത്തർ പ്രതിസന്ധിയോടെ എട്ടു മുതൽ പതിനഞ്ചു ടൺ വരെ ആയി ഉയർന്നുകോഴിക്കോടിനു പുറമെ കൊച്ചിയെക്കൂടി ഉള്‍പ്പെടുത്തിയാണ് ഇപ്പോള്‍ കോഴിക്കോട്ടെ കയറ്റുമതിക്കാര്‍ സാധനങ്ങള്‍ കയറ്റുന്നത്.കോഴിക്കോട്ടുനിന്ന് വലിയ വിമാനങ്ങള്‍ ഇല്ലാത്തതാണ് കൊച്ചിയെ പ്രധാനമായും ആശ്രയിക്കാന്‍ കാരണമായിരിക്കുന്നത്. ഖത്തര്‍ എയര്‍, എയര്‍ ഇന്ത്യ, ജെറ്റ് എയര്‍ എന്നീ വിമാനക്കമ്പനികള്‍ വഴിയാണ് ഇപ്പോള്‍ കോഴിക്കോട്ടുനിന്നുള്ള കയറ്റുമതി.കൊച്ചിയിലെത്തുമ്പോള്‍ ഒമാന്‍ എയര്‍, ശ്രീലങ്കന്‍ എയര്‍ എന്നീ വിമാനക്കമ്പനികളും ഇവയോടൊപ്പം ചേരും.തേങ്ങ, ചെറുനാരങ്ങ, മാങ്ങ, വിവിധയിനം പച്ചക്കറികള്‍, സവാള എന്നിവയാണ് പ്രധാനമായും കോഴിക്കോട് വിമാനത്താവളം വഴി ഖത്തറിലേക്കയയ്ക്കുന്നത്.

Previous ArticleNext Article