
തലശ്ശേരി:പാലയാട്ട് ഇന്നലെ വൈകിട്ട് ആറുമണിക്ക് ആറുപേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റു.പാലയാട് പഴയ ബേസിക് സ്കൂളിനടുത്തു കൗസല്യയിൽ അനിൽ കുമാർ(38),കൈലാസത്തിൽ രതീശൻ(48),സർവകലാശാല ക്യാമ്പസിനടുത്ത സാരംഗിൽ സാഗർ(24),വ്യവസായ എസ്റ്റേറ്റിനടുത്ത യാസ്മിനാസിൽ യൂസഫ്(58),മാതാജി ഹൗസിൽ ലക്ഷ്മി(56),ചാത്തുക്കുട്ടി മൈതാനത്തിനു സമീപം ശ്രാവണത്തിൽ സാരംഗ്(26) എന്നിവർക്കാണ് കടിയേറ്റത്,.ഇവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.