India

ആധാരം ആധാറുമായി ബന്ധിപ്പിക്കണമെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ

keralanews letter asking to link property to aadhaar is fake

ന്യൂഡൽഹി: 1950 മുതലുള്ള ആധാരം ആധാറുമായി ബന്ധിപ്പിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കേന്ദ്രം വിജ്ഞാപനം നൽകിയെന്ന വാർത്ത വ്യാജമെന്ന് കേന്ദ്രസർക്കാർ.ഓഗസ്റ്റ് 14 നകം ആധാരങ്ങൾ ആധാറുമായി ബന്ധിപ്പിക്കണമെന്നും ബന്ധിപ്പിക്കാത്തവ ബിനാമി ഇടപാടായി കണക്കാക്കുമെന്നുമായിരുന്നു പ്രചരിച്ചത്.ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ് മോഡേണൈസേഷൻന്റെ ഭാഗമാണ് നടപടിയെന്നും ആധാരങ്ങൾ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.ദേശീയ മാധ്യമങ്ങൾ അടക്കം പ്രാധാന്യത്തോടെ ഈ വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ രംഗത്തെത്തിയത്.

Previous ArticleNext Article