തിരുവനന്തപുരം:സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ ഈടാക്കുമെന്ന് മുഖ്യമന്ത്രി.മലയാളം പഠിപ്പിക്കാത്ത സ്കൂളുകളുടെ അംഗീകാരം റദ്ദാക്കുന്നത് അടക്കമുള്ള ഓഡിനൻസിനു ഗവർണർ അംഗീകാരം നൽകി.മലയാളം സംസാരിക്കുന്നതു വിലക്കിയാൽ പ്രധാനാധ്യാപകരായിരിക്കും പിഴയടക്കേണ്ടി വരിക.സർക്കാർ,എയ്ഡഡ്,അൺഎയ്ഡഡ് സ്കൂളുകളിൽ അടുത്ത അധ്യയനവർഷം മുതൽ പത്താം ക്ലാസ്സുവരെ മലയാളം പാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് മന്ത്രിസഭാ തീരുമാനം.
Kerala
സ്കൂളുകളിൽ മലയാളം സംസാരിക്കുന്നതു വിലക്കിയാൽ അയ്യായിരം രൂപ പിഴ
Previous Articleവിമാനത്തിൽ ജനിച്ച കുഞ്ഞിന് ജീവിതകാലം മുഴുവൻ സൗജന്യയാത്ര