Kerala

കൊച്ചി മെട്രോ ഓടിത്തുടങ്ങി

keralanews kochi-metro-first-trip-started

കൊച്ചി:കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോ പൊതുജങ്ങൾക്കായുള്ള ആദ്യ സർവീസ് ഇന്ന് രാവിലെ 6 മണിക്ക് പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു ആരംഭിച്ചു.രാവിലെ അഞ്ചു മണിമുതൽ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ നീണ്ട വരി രൂപപ്പെട്ടിരുന്നു.5.45 മുതൽ ടിക്കറ്റ് വിതരണം തുടങ്ങി.ആദ്യ സർവീസിന് യാത്രക്കാരോടൊപ്പം കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജും ഒപ്പം ഉണ്ടായിരുന്നു.ഒരു ദിവസം 219 ട്രിപ്പുകളായിരിക്കും മെട്രോ നടത്തുക.ആദ്യദിവസം 9 മിനിറ്റിന്റെ ഇടവേളകളിലായിരിക്കും മെട്രോ സർവീസ് നടത്തുക.പാലാരിവട്ടത്തുനിന്നും ആലുവയിലേക്കു പോകാൻ 40രൂപ നൽകണം.പത്തുരൂപ മിനിമം ചാർജ് നൽകിയാൽ രണ്ടു സ്റ്റേഷൻ വരെ യാത്ര ചെയ്യാം.ടിക്കറ്റ് എടുക്കുന്ന സ്റ്റേഷനിൽ ഇറങ്ങിയില്ലെങ്കിൽ പിടികൂടി പിഴ ഈടാക്കും.മദ്യപാനികൾക്ക് പ്രവേശനമേയില്ല.ഒരു ട്രെയിനിലെ മൂന്നു കോച്ചുകളിൽ നിൽക്കുന്നവർ ഉൾപ്പെടെ 940 പേർക്ക് യാത്ര ചെയ്യാം.പേര്,മേൽവിലാസം,ഫോൺ നമ്പർ എന്നിവ   സ്റ്റേഷൻ കൗണ്ടറുകളിൽ പറഞ്ഞാൽ വൺ കാർഡ് കിട്ടും.റീചാർജ് ചെയ്‌തോ അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യാം.

Previous ArticleNext Article