Kerala

പുതുവൈപ്പിനിൽ സംഘർഷം; സമരക്കാര്‍ക്ക് നേരെ വീണ്ടും പൊലീസ് ലാത്തിച്ചാർജ്

keralanews puthuvaippin protest many injured in police lathi charge

കൊച്ചി:പുതുവൈപ്പ് ഐഒസി പ്ലാന്‍റിനെതിരായി സമരം ചെയ്യുന്ന നാട്ടുകാര്‍ക്കെതിരെ വീണ്ടും പൊലീസ് നടപടി. ഐഒസി പ്ലാന്‍റിലേക്ക് മാര്‍ച്ച് നടത്തിയ സമരക്കാരെ പൊലീസ് തടഞ്ഞു. ലാത്തിചാര്‍ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കാനാണ് പൊലീസ് ശ്രമം. എന്നാല്‍ സമരത്തിൽ നിന്നും പിന്മാറില്ല എന്ന    നിലപാടിലാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിന് സമരക്കാര്‍.സമാധാനപരമായി സമരം നടത്തിയവർക്ക് നേരെ പോലീസ് പ്രകോപനമില്ലാതെ ലാത്തി വീശുകയായിരുന്നു എന്ന് സമരക്കാർ ആരോപിച്ചു.പുതുവൈപ്പിലെ ജനവാസ കേന്ദ്രത്തില്‍ എല്‍പിജി സംഭരണി സ്ഥാപിക്കുന്നതിനെതിരെ നാല് മാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസങ്ങളില്‍ സംഘർഷത്തിൽ കലാശിച്ചിരുന്നു.വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താമെന്നും അതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കാമെന്നും മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ഉറപ്പ് നല്‍കി. ഇതോടെ ജനകീയ സമര സമിതി ഇന്നലെ സമരം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്യാന്‍ അവസരമൊരുക്കാത്തതില്‍ പ്രതിഷധിച്ചാണ് സമരം ശക്തമാക്കാന്‍ സമര സമിതി തീരുമാനിച്ചത്.

Previous ArticleNext Article

Leave a Reply

Your email address will not be published. Required fields are marked *